Your Image Description Your Image Description

ചരക്കുനീക്കത്തിൽ പുതിയ റെക്കോർഡ് ഇടാനൊരുങ്ങുന്ന ദുബായ് ക്രീക് വാർഫിന്റെ വികസനം പൂർത്തിയായി. 11.2 കോടി ദിർഹം ചെലവിൽ ദെയ്റ ഭാഗത്തെ 2 കിലോമീറ്റർ നവീകരണമാണ് പൂർത്തിയായത്. ഇതോടെ കൂടുതൽ ചരക്കുകപ്പലുകൾ അടുപ്പിക്കാനും നിർത്തിയിടാനും സാധിക്കും. ഒപ്പം ചരക്കുനീക്കത്തിന്റെ വേഗവും അളവും കൂടും.ഓളപ്പരപ്പിലെ വിനോദസഞ്ചാരവും കൂടുതൽ സജീവമാകും.

ദെയ്റയെയും ബർദുബായിയെയും വേർതിരിക്കുന്ന ഈ കടലിടുക്കിന്റെ പൈതൃകം സംരക്ഷിച്ചുകൊണ്ടാണ് നവീന സൗകര്യങ്ങളോടെ വികസിപ്പിച്ചത്.കൈവരിയുടെ ഉയരം 8.3 മീറ്ററായി ഉയർത്തിയതിനു പുറമെ 200 നങ്കൂരങ്ങളും 500 കപ്പൽ ബെർത്തുകളും സജ്ജമാക്കി.

Leave a Reply

Your email address will not be published. Required fields are marked *