Your Image Description Your Image Description

മഞ്ചേരി : പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന പ്രതിക്ക് 38 വർഷം കഠിനതടവ് വിധിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി, കുപ്പിവളവ് മണലിയിൽ വീട്ടിൽ എം സരൂൺ (20) നെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.തടവിന് പുറമേ 4.95 ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണം.

ബാലിക സംരക്ഷണ നിയമപ്രകാരം പ്രകാരം 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഗുരുതരമായ ലൈംഗികാതിക്രമം, തട്ടികൊണ്ടുപോകൽ, വസ്ത്രാക്ഷേപം നടത്തിയ കുറ്റത്തിനും 5 വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയുമടക്കണം. ഇതിനു പുറമെ വിവിധ വകുപ്പുകളിലായി 13 വർഷവും തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി ഒരു വർഷം അധിക തടവും അനുഭവിക്കണം.

2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . അരീക്കോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി പെൺകുട്ടിയെ പ്രണയം നടിച്ചും വശീകരിച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും അപഹരിക്കുകയും ചെയ്തുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *