Your Image Description Your Image Description

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി വൃ​ക്ക ത​ട്ടി​യെ​ടു​ത്ത് ക​ച്ച​വ​ടം ചെ​യ്ത സീ​രി​യ​ല്‍ കി​ല്ല​ര്‍ പി​ടി​യി​ല്‍.ദേ​വേ​ന്ദ​ര്‍ ശ​ര്‍​മ​യാ​ണ് (67) പോ​ലീ​സ് അറസ്റ്റ് ചെയ്‌തത്‌.മ​ര​ണ​ത്തി​ന്‍റെ ഡോ​ക്ട​ര്‍ അ​ഥ​വാ ഡോ​ക്ട​ര്‍ ഡെ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന സീ​രി​യ​ല്‍ കി​ല്ല​റാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ര​ക​ളെ കൊ​ല​പ്പെ​ടു​ത്തി വൃ​ക്ക ത​ട്ടി​യെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​സ്ഗ​ഞ്ചി​ലെ മു​ത​ല​ക​ള്‍ നി​റ​ഞ്ഞ ഹ​സാ​ര ക​നാ​ലിൽ ഉ​പേ​ക്ഷി​ക്കുന്നതായിരുന്നു ഇയാളുടെ രീതി.2002 നും 2004 ​നും ഇ​ട​യി​ല്‍ നി​ര​വ​ധി ടാ​ക്‌​സി, ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രെ​യാ​ണ് പ്ര​തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഡ്രൈ​വ​ര്‍​മാ​രെ ട്രി​പ്പി​ന് വി​ളി​ക്കു​ക​യും വ​ഴി​മ​ധ്യേ ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​മായിരുന്നു പ്രതി.

1998 നും 2004 ​നും ഇ​ട​യി​ല്‍ അ​ന​ധി​കൃ​ത വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ റാ​ക്ക​റ്റും പ്ര​തി ന​ട​ത്തി​യി​രു​ന്നു. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ നൂ​റി​ല​ധി​കം അ​ന​ധി​കൃ​ത വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത​താ​യും പ്ര​തി മൊഴി നൽകി.

ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് കേ​സു​ക​ളി​ലാ​യി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഗു​രു​ഗ്രാം കോ​ട​തി വ​ധ​ശി​ക്ഷ​യും ഇ​യാ​ള്‍​ക്ക് വി​ധി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *