Your Image Description Your Image Description

അമൃത്സര്‍: ഓപ്പറേഷന്‍ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം പാകിസ്താന്‍, അമൃത്സറിലെ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടിരുന്നതായി സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയെന്നും എന്നാൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെല്ലാം പരാജയപ്പെടുത്തിയെന്നും മേജര്‍ ജനറല്‍ കാര്‍ത്തിക് സി. ശേഷാദ്രി വ്യക്തമാക്കി.

സുവർണക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും ജനവാസകേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടതായും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സൈന്യം മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ ക്ഷേത്രത്തിന് സമീപം നിരീക്ഷണം ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ തയാറാക്കുകയും ചെയ്തിരുന്നു. സുവർണക്ഷേത്രത്തിന് നേരെ പാകിസ്താൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനാൽ കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *