Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴയുടെ വികസനസാദ്ധ്യതയിൽ മുൻനിരയിലുള്ളത് ടൂറിസമാണെന്ന് മന്ത്രി പി.പ്രസാദ്. പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രവാസി സംഗമംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനന്തമായ വികസനസാദ്ധ്യതയുള്ള ജില്ലയാണ് ആലപ്പുഴ.

അത് ക്രീയാത്മകമായി പ്രയോജനപ്പെടുത്തണം. പട്ടണത്തിലെ കായൽ ടൂറിസത്തിലടക്കം കൂടുതൽ വിദേശികളെ ആകർഷിക്കാൻ കഴിയണം. മാലിന്യമുക്തമായ മനോഹരമായ പ്രദേശമായി നാട് മാറിയാലേ വിദേശ വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയുടെ അനന്തസാദ്ധ്യതകൾ എന്ന സെമിനാർ പ്രവാസി വ്യവസായി ഹാരിസ് രാജ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി രജീഷ് പി. രഘുനാഥ്, ടോമി പുലിക്കാട്ടിൽ, ജേക്കബ് ജോൺ, പ്രദീപ് കൂട്ടാല, ശ്യാമപ്രസാദ് എന്നിവർ സംസാരിച്ചു. കെ.എ.ബാബു മോഡറേറ്ററായി.

 

Leave a Reply

Your email address will not be published. Required fields are marked *