Your Image Description Your Image Description

സിനിമാ താരങ്ങളിൽ ആരോ​ഗ്യകാര്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തുന്ന നടന്മാരിലൊരാളാണ് മമ്മൂട്ടി. ഈ പ്രായത്തിലും മമ്മൂട്ടി ഇത്രയും ചുള്ളനായിരിക്കുന്നത് കാണുമ്പോൾ ആരാധകർക്ക് എന്നും ഒരു അത്ഭുതമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ആഹാര രീതിയും വ്യായാമങ്ങളെക്കുറിച്ചുമൊക്കെ വാർത്തകൾ വരാറുണ്ട്. സഹപ്രവർത്തകർ തന്നെ പലപ്പോഴും അത് പറഞ്ഞിട്ടും ഉണ്ട്. ഇപ്പോഴിതാ പ്രമുഖ ഡയറ്റീഷ്യല്‍ നതാഷ മോഹന്‍ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര രീതികളെക്കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെ ജീവിത രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡയറ്റ് പ്ലാന്‍ ടിപ്പ്സ് എന്ന മുഖവുരയോടെയാണ് അവര്‍ പ്ലാന്‍ വിവരിക്കുന്നത്.

സമീകൃത ആഹാരം: പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, കോംപ്ലെക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ഓരോ തവണത്തെ ആഹാരത്തിലും ഉൾപ്പെടുത്തുക.
ജലാംശം: ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ മമ്മൂട്ടി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദിവസത്തില്‍ ഉടനീളം അദ്ദേഹം ധാരാളം വെള്ളം കുടിക്കാറുണ്ട്. ഒപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നു.
പോഷക ആഗിരണം: പരമാവധി പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
ഭക്ഷണ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ
ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.
പൂര്‍ണ്ണ ഭക്ഷണം: മികച്ച ഊർജ്ജ നിലയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും പൂർണ്ണവും സംസ്കരിച്ചിട്ടില്ലാത്തതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയും ജങ്ക് ഫുഡും കഴിക്കുന്നത് കുറയ്ക്കുക.
പതിവ് ഭക്ഷണം: ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കാനും കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക. ഇടയ്ക്ക് വിശക്കുന്നപക്ഷം ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
മൈന്‍ഡ്‍ഫുള്‍ ഈറ്റിം​ഗ്: ആസ്വദിച്ച് കഴിക്കുന്നത് ശീലമാക്കുക. വിശപ്പിന്റെ സൂചനകളിൽ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തും.
സജീവമായ ജീവിതശൈലി: മെച്ചപ്പെട്ട ഫലങ്ങള്‍ക്ക് മികച്ച ആഹാര രീതിക്കൊപ്പം സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളും ആവശ്യമുണ്ട്. അത് ചെയ്യുന്ന ആളാണ് മമ്മൂട്ടി.
അതായത് ആഹാരം മാത്രം ശ്രദ്ധിച്ചാൽ പോരാ, നല്ല വ്യായാമവും പ്രധാനമാണെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *