Your Image Description Your Image Description

ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിലെ പള്ളിപ്പാട് പഞ്ചായത്തിലെ വൈപ്പിന്‍കാട് തെക്കു പാടശേഖരം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിയോഗിച്ച ഉന്നതതല സംഘം സന്ദർശിച്ചു. പുഞ്ച സീസണില്‍ നെല്ലുല്‍പ്പാദനം കുറഞ്ഞതുമായി ബന്ധപ്പെട്ട വിഷയം പഠിക്കുന്നതിനാണ് മന്ത്രി സംഘത്തെ നിയോഗിച്ചത്.

പാടശേഖര സമിതി വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് സന്ദർശിച്ചത്. മങ്കൊമ്പ് എം എസ്. സ്വാമി നാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ പ്രൊഫസർ ഡോ. നിമ്മി ജോസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.ബിജു ജോസഫ്, ഡോ.ജ്യോതി സാറാ ജേക്കബ് തുടങ്ങിയവരുടെ ഉന്നതതല സംഘമാണ് പാടശേഖര മേഖല സന്ദര്‍ശിച്ച് വിശദ പഠനം നടത്തിയത്.

പടശേഖര പ്രസിഡന്റ്‌ കെഎം. രാജു, കർഷകൻ. ജോൺ ചാക്കോ, കൃഷി ഓഫീസർ ഡി . ഷാജി എന്നവരും കൂടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *