Your Image Description Your Image Description

ആ​ദ്യ ആ​കാ​ശ ഗെ​യിം മ​ത്സ​ര​വു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്.ആ​കാ​ശ​ത്ത് ‘ഗെ​യി​മി​ങ് ഇ​ൻ ദ ​സ്‌​കൈ’ എ​ന്ന പേ​രി​ലാണ് ഇ-​സ്‌​പോ​ർ​ട്‌​സ് മ​ത്സ​രം ആ​രം​ഭി​ച്ചത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ ദോ​ഹ​യി​ൽ​നി​ന്നും ല​ണ്ട​നി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​മാ​ണ് ഗെ​യി​മി​ങ് രം​ഗ​ത്തെ മു​ൻ​നി​ര പ്ര​തി​ഭ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചുകൊണ്ട് ​ഗെയി​മി​ങ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. വ്യോ​മ​യാ​ന​ മേ​ഖ​ല​യെ വി​നോ​ദ, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​മാ​യി കൂ​ട്ടി​യി​ണ​ക്കി​യാ​ണ് ആ​കാ​ശ​ത്തെ ഗെ​യി​മി​ങ് മ​ത്സ​രം എ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്ടി​ച്ച​ത്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ് ലഭ്യമാക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാർലിങ്ക് ഉപയോഗപ്പെടുത്തിയാണ് ആകാശത്ത് ഗെയിംമിങ് മത്സരങ്ങൾ അരങ്ങേറിയത്. യാ​ത്ര​ക്കാ​ർ​ക്ക് ഭൂ​മി​യി​ലെ​ന്ന പോ​ലെ, ആ​കാ​ശ യാ​ത്ര​യി​ലും അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന ചു​വ​ടു​വെ​പ്പാ​ണ് സ്റ്റാ​ർ​ലി​ങ്ക് ക​ണ​ക്ടി​വി​റ്റി. സ്റ്റാർലിങ്ക് ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനവുമാണ്. സ്റ്റാ​ർ​ലി​ങ്ക് സംവിധാനമുപയോഗിച്ച് ഹൈ ​സ്പീ​ഡ് ഓ​ൺ​ബോ​ർ​ഡ് ഇ​ന്റ​ർ​നെ​റ്റ് ന​ൽ​കു​ന്ന മി​ന മേ​ഖ​ല​യി​ലെ ഏ​ക ​വി​മാ​ന​ക്ക​മ്പ​നി​​യാണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്.

Leave a Reply

Your email address will not be published. Required fields are marked *