Your Image Description Your Image Description

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച്  നടക്കുന്ന എന്റെ കേരളം ജില്ലാ പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്ക വകുപ്പിന്റെ സ്റ്റാളുകളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  നിര്‍വഹിച്ചു. ശബരിമല ഇടത്താവളത്തില്‍ മെയ് 22 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ നോര്‍ക്കവകുപ്പിന്  കീഴിലെ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി  കേരളീയ ക്ഷേമ ബോര്‍ഡ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നിവയുടെ സ്റ്റാളുകളുകളാണ് ഒരുക്കിയിട്ടുള്ളത്. നോര്‍ക്ക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ സേവനം പ്രദര്‍ശന ഹാളിലെ 34 മുതല്‍ 36 വരെയുള്ള സ്റ്റാളുകളില്‍ ലഭ്യമാണ്.

സ്റ്റാളില്‍ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് കുടിശിക നിവാരണത്തിനുള്ള സൗകര്യമുണ്ട്. അംശാദായം അടക്കേണ്ടവര്‍ക്ക് അതിനുള്ള അവസരവും മുടങ്ങിയവര്‍ക്ക്  കുറഞ്ഞ പലിശ നിരക്കില്‍  പുനഃസ്ഥാപിക്കാനും  കഴിയും. പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് സ്റ്റാളിലെത്തി ലൈഫ് സര്‍ട്ടിഫിക്കറ്റ്  നേരിട്ട് നല്‍കാം. പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട്  സംശയനിവാരണത്തിനുള്ള അവസരവും  സ്റ്റാളിലുണ്ട്. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അവസരം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *