Your Image Description Your Image Description

മുനിസിപ്പാലിറ്റിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഏതാനും ബിസിനസ് പ്രസിദ്ധീകരണങ്ങളുടെ പേരുപറഞ്ഞുകൊണ്ട് സംരംഭകരിൽനിന്ന് പരസ്യങ്ങൾ സ്വീകരിച്ച് പണംതട്ടാൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്.

മുനിസിപ്പാലിറ്റി ഇത്തരത്തിൽ ഏതെങ്കിലും പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയോ അത്തരം പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുനിസിപ്പാലിറ്റിയുടെ പേരിൽ പരസ്യങ്ങളോ അത്തരം വാണിജ്യ സ്പോൺസർഷിപ്പുകളോ സ്വീകരിക്കുന്നതിന് ബാഹ്യ ഏജൻസികൾക്ക് അധികാരമില്ല. ദുബായ് മുനിസിപ്പാലിറ്റി ഇത്തരത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. അതിനാൽ മുനിസിപ്പാലിറ്റിയുടെ പേര് അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *