Your Image Description Your Image Description

ഫുജൈറ : ഈ വർഷത്തിന്റെ ആദ്യപാദത്തിൽ എമിറേറ്റിൽ 55 പാരിസ്ഥിതിക നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ഫുജൈറ പരിസ്ഥിതി ഏജൻസി (എഫ്ഇഎ) അധികൃതർ അറിയിച്ചു.ജനുവരി മുതൽ മാർച്ചുവരെയുള്ള കാലയളവിൽ വ്യവസായസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മൊത്തം 1702 പരിശോധനകൾ നടത്തി.

അതേസമയം സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള നീ​ക്കം ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്റി​റ്റി, നാ​ഷ​നാ​ലി​റ്റി, ക​സ്റ്റം​സ് ആ​ന്‍ഡ് പോ​ര്‍ട്‌​സ് സെ​ക്യൂ​രി​റ്റി ത​ട​ഞ്ഞു. അ​ഞ്ചു​കി​ലോ ക​ഞ്ചാ​വാ​ണ് യാ​ത്ര​ക്കാ​ര​ന്‍ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ല​ഗേ​ജി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

പ​രി​ശോ​ധ​ന​യി​ല്‍ യാ​ത്ര​ക്കാ​ര​ന്റെ ബാ​ഗേ​ജി​ല്‍ സം​ശ​യം തോ​ന്നു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ വ​സ്തു​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *