Your Image Description Your Image Description

താപനില ഉയരുകയും ചൂട് കഠിനമാവുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകള്‍. വ്യാഴാഴ്ച മുതല്‍ വിവിധ സ്‌കൂളുകള്‍ ക്ലാസ് സമയം കുറച്ചു. വേനല്‍ അവധിക്കാലം ആരംഭിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരും. ചിക്കന്‍പോക്‌സ് പോലുള്ള സീസണല്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യവും ക്ഷേമവും കണക്കിലെടുത്താണ് പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആശങ്ക കൂടി പരിഗണിച്ച്, സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് തീരുമാനമെടുക്കാനുള്ള ഇന്ത്യന്‍ സ്‌കൂള്‍സ് ഡയരക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചെലവഴിക്കുന്ന സമയം കുറച്ചിരിക്കുന്നത്. സുരക്ഷിതവും അനുകൂലവുമായ പഠന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായാണ് നടപടിയെന്നും മുഴുവന്‍ ക്ലാസുകളിലെയും സമയക്രമത്തില്‍ മാറ്റം വരുത്തിയതായും പ്രിന്‍സിപ്പല്‍മാര്‍ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറുകളില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *