Your Image Description Your Image Description

ലോകോത്തര അ​ത്‍ല​റ്റിക് താരങ്ങൾ മറ്റുരക്കുന്ന ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ഇന്ന് നടക്കും. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന അ​ത്‍ല​റ്റി​ക് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. ജാ​വ​ലി​ൻ​ ത്രോ​യി​ൽ ഒ​ളി​മ്പി​ക്സി​ലും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണം നേ​ടി​യ നീ​ര​ജ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ​ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. 2023 ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ 88.67 മീ​റ്റ​ർ ദൂ​രം താ​ണ്ടി​യ നീ​ര​ജ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, 2024ൽ 88.36 ​മീ​റ്റ​ർ പ്ര​ക​ട​ന​ത്തി​ലൂ​ടെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ജാവലിൻ വിഭാഗത്തിൽ ചോപ്രയ്‌ക്കൊപ്പം കിഷോർ ജെനയും പങ്കെടുക്കും. പു​രു​ഷ വി​ഭാ​ഗം 5000 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കു​ന്ന ഗു​ൽ​വീ​ർ സി​ങ്, വ​നി​താ 3000 സ്റ്റീ​പ്പി​ൾ ചേ​സ് താ​രം പാ​രു​ൾ ചൗ​ധ​രി എ​ന്നി​വ​രാ​ണ് മ​റ്റ് ഇ​ന്ത്യ​ൻ താര​ങ്ങ​ൾ. നി​ല​വി​ലെ ദേ​ശീ​യ റെ​ക്കോ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് പാ​രു​ൾ ചൗ​ധ​രി.

Leave a Reply

Your email address will not be published. Required fields are marked *