Your Image Description Your Image Description

തിരുവല്ല: പത്തനംതിട്ട തിരുവല്ല പുളിക്കീഴ് പമ്പാ റിവർ ഫാക്‌ടറി ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തത്തിൽ വൻ നാശ നഷ്ടം. ഏകദേശം പത്ത് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

45,000 കേസ് മദ്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ​ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിനും സ്റ്റോക്കിനും ഇൻഷുറൻസ് ഉണ്ടെന്നും ഉടൻ ക്ലെയിം ചെയ്യാനാവുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു. സംഭവത്തിൽ ബെവ്കോ തലത്തിലും അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *