Your Image Description Your Image Description

 മാസം അവസാനത്തോടെ ഷാവോമി സിവി 5 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ ഷാവോമി സിവി 4 പ്രോയുടെ പിന്‍ഗാമിയാണിത്. അതിനിടെ ഫോണിന്റെ വിവിധ ഫീച്ചറുകള്‍ എന്തായിരിക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്പ്‌സെറ്റും 6000 എംഎഎച്ച് ബാറ്ററിയുമായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് വിവരം.

നിലവില്‍ വിപണിയിലുള്ള സിവി 4 പ്രോയില്‍ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 ചിപ്പ്‌സെറ്റും 4700 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 67 വാട്ട് അതിവേഗ ചാര്‍ജിങ്ങുമുണ്ട്. ഒരു ചൈനീസ് ടിപ്പ്സ്റ്ററാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ ഷാവോമി സിവി 5 പ്രോ ഈ മാസം ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുമെന്ന വിവരം പുറത്തുവിട്ടത്. ഇടത്തരം വലിപ്പമുള്ള ഒഎല്‍ഇഡി ക്വാഡ് കര്‍വ്ഡ് ഡിസ്‌പ്ലേ ആയിരിക്കും ഇതിനെന്നാണ് പ്രതീക്ഷിക്കുന്നത്.

1.5 കെ റെസലൂഷന്‍ ഇതിനുണ്ടാവുമെന്നും കരുതുന്നു. സിവി 5 പ്രോയില്‍ 50 എംപി ടെലിഫോട്ടോ ക്യാമറയായിരിക്കുമെന്നാണ് ടിപ്പ്സ്റ്റര്‍ നല്‍കുന്ന വിവരം. 3എക്‌സ് ഒപ്റ്റിക്കല്‍ സൂം സൗകര്യമുണ്ടാവും.ഫോണില്‍ ലെയ്ക ക്യാമറകളാണ് ഉണ്ടാവുകയെന്നും അവ ഡ്യുവല്‍ സെല്‍ഫി ക്യാമറകളായിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 7എംഎം കനമായിരിക്കും ഫോണിനുണ്ടാവുകയെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *