Your Image Description Your Image Description

കഴിഞ്ഞയാഴ്ച സിനിമ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഒരു നടന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. താരത്തിന്റെ പേരെടുത്തുപറയാതെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ ആ നടന്റെ പെരുമാറ്റത്തെക്കുറിച്ചു തുറന്നുപറഞ്ഞു രംഗത്തെത്തിയത്.

അത് നടൻ നിവിൻ പോളിയെക്കുറിച്ചാണെന്നൊക്കെ സമൂഹ മാധ്യമങ്ങളിൽ കിംവദന്തികൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ അന്താനൻ.

ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ നയൻതാരയുടെ പെരുമാറ്റത്തെക്കുറിച്ചാണ് മാദ്ധ്യമപ്രവർത്തകൻ അന്താനൻ ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. രജനികാന്തിന്റെ ‘ആണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.

ഷൂട്ടിംഗിനിടെ രജനികാന്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടു. അതോടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു. ഈ സമയം നയൻതാര കേരളത്തിലേക്ക് പോയിരുന്നു. രജനികാന്ത് സുഖം പ്രാപിച്ചതോടെ ഷൂട്ടിംഗിന് വരാൻ പറഞ്ഞ് നയൻതാരയെ നിർമാതാക്കൾ വിളിച്ചു.

തിരിച്ചുവരാൻ പ്രൈവറ്റ് ജെറ്റ് വേണമെന്ന കണ്ടീഷൻ നയൻതാര മുന്നോട്ടുവച്ചു. ബിസിനസ് ക്ലാസ് ടിക്കറ്റെടുത്തുതരാമെന്ന് പറഞ്ഞെങ്കിലും നയൻതാര സമ്മതിച്ചില്ല. സൺ പിക്‌ചേഴ്സായിരുന്നു അണ്ണാത്തെയുടെ നിർമാതാക്കൾ.

അവർ ആ സിനിമയ്‌ക്കൊരു ബഡ്ജറ്റ് ഇട്ടിട്ടുണ്ട്. അതിൽ കൂടുതൽ മുടക്കുകയില്ല. ഇതോടെ പ്രതിസന്ധിയിലായി. ഒടുവിൽ സംവിധായകൻ ശിവ തന്നെ പരിഹാരം കണ്ടു. സാങ്കേതിക പ്രവർത്തകരുടെയും മറ്റും ചെലവുകൾ കുറച്ച് ആ പണം കൊണ്ട് നയൻതാരയ്ക്ക് പ്രൈവറ്റ് ജെറ്റ് എടുത്തുനൽകി .

ഇതറിഞ്ഞതോടെ താൻ അത്ഭുതപ്പെട്ടുപോയെന്നും ഈ നടി ജനിച്ചതുതന്നെ വിമാനത്തിലാണോയെന്നും അന്താനൻ ചോദിച്ചു.സിനാമാ വ്യവസായത്തിൽ ഇതൊക്കെ സർവ്വ സാധാരണമാണ് , ഒന്ന് രണ്ടു സിനിമകളിൽ മുഖം കാണിച്ചു അൽപ്പം പേരെടുത്താൽ എല്ലാവരും ഇതൊക്കെയാണ് കാണിക്കുന്നത് .

അപ്പോഴേയ്ക്കും അവരുടെ തലക്ക് കനം വയ്ക്കും . നടികളും നടന്മാരും ഇതിനൊന്നും ഒട്ടും പുറകിലല്ല . എങ്ങനെ നിർമ്മാതാക്കളെ കുളം തോണ്ടിക്കാമെന്ന ചിന്തയാണവർക്ക് , അവരൊക്കെ ഇപ്പോഴും അവരുടെ ഭാഗം മാത്രമേ ചിന്തിക്കുകയുള്ളു .

ഒരു നിർമ്മാതാവ് പടത്തിന്റെ ചിത്രീകരണം തുടങ്ങുന്നത് മുതൽ അത് തീരുന്നതുവരെ അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല . ഇവരുടെയൊക്കെ ചില ഈഗോകൾ കാരണം എത്രയോ പടങ്ങൾ ചിത്രീകരണം പോലും മുടങ്ങി പെട്ടിക്കുള്ളിൽ ഇരിപ്പുണ്ട് .

എന്നാൽ ചില സൂപ്പർ സ്റ്റാറുകളൊക്കെ അവരുടെ സ്വന്തം സിനിമപോലെ ആദ്യാവസാനം കൂടെ നിന്ന് ചിത്രം വിജയിപ്പിക്കുന്നതും നമുക്ക് കാണാൻ സാധിക്കും , അൽപ്പന് അതിശോര്യം കിട്ടുമ്പോൾ അർധരാത്രിക്ക് കുടപിടിക്കുന്നവരാ എന്നും പ്രശനം .

Leave a Reply

Your email address will not be published. Required fields are marked *