Your Image Description Your Image Description

ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി തമിഴ് ബോക്സ് ഓഫിസിൽ ആധിപത്യം സ്ഥാപിക്കുന്നു. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്, അതാണ് ബോക്സ് ഓഫിസ് വിജയത്തിന് കാരണവും.

മില്യൺ ഡോളർ സ്റ്റുഡിയോസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിച്ച ഫാമിലി കോമഡി ഡ്രാമ ആദ്യ ദിവസം തന്നെ രണ്ട് കോടി രൂപ നേടി. ആദ്യ വാരാന്ത്യത്തിൽ 10 കോടി രൂപ കളക്ഷൻ ചിത്രം സ്വന്തമാക്കി. സൂര്യ-കാർത്തിക് സുബരാജ് കൂട്ടുകെട്ടിൽ പുറത്തുവന്ന റെട്രോയേക്കാൾ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്നത്.കണക്കുകൾ പ്രകാരം, ചിത്രം തമിഴ് ബോക്സ് ഓഫിസിൽ നിന്ന് മാത്രം ആകെ 39.50 കോടി രൂപ നേടിയിട്ടുണ്ട്. ലോകമെമ്പാടുമായി, ചിത്രം 50 കോടി രൂപ മറികടക്കുമെന്നാണ് പ്രതീക്ഷ. മേയ് ഒന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബജറ്റിന്റെ 100 ശതമാനവും തിരിച്ചുപിടിച്ചിട്ടുണ്ട്. 16 കോടിയായിരുന്നു ചിത്രത്തിന്‍റെ നിർമാണ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *