Your Image Description Your Image Description

ബ​ഹ്റൈ​നി​ലെ ന​ഴ്സ‌ി​ങ് രം​ഗ​ത്ത് കൂ​ടു​ത​ൽ സ്വ​ദേ​ശി പ്ര​ഫ​ഷ​ന​ലു​ക​ളെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്‌​ദു​ല്ല അ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ൽ രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത‌​ത നേ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് കൗ​ൺ​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ മാ​ത്രം 2,600ൽ ​അ​ധി​കം ന​ഴ്‌​സു​മാ​രു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​ൽ ന​ഴ്സു‌​മാ​ർ​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും, ഈ ​രം​ഗ​ത്ത് സ്വ​ദേ​ശി​ക​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ബ​ഹ്റൈ​ൻ ന​ഴ്‌​സി​ങ് ആ​ൻ​ഡ് മി​ഡ് വൈ​ഫ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​ജ​മീ​ല മു​ഖൈ​മ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *