Your Image Description Your Image Description

പാകിസ്ഥാന് വേണ്ടി എഴുതുകയും, പരസ്യമായി രംഗത്ത് വരികയും ഓപ്പറേഷൻ സിന്ദൂറിനെ ശക്തമായി വിമർശിക്കുകയും ചെയ്ത മലയാളി നാഗ്പൂരിൽ പിടിയിലായ വിഘടനവാദി നേതാവ് റിജാസ്, ഹത്രാസ് UAPA കേസ് പ്രതി സിദ്ദിഖ് കാപ്പൻ്റെ പ്രിയശിഷ്യൻ ആയാണ് പൊതുവേ അറിയപ്പെടുന്നത്.റിജാസ്, സിദ്ദിഖ് കാപ്പനെ വെളള പൂശുന്ന നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും ടിയാൻ സ്വന്തം നിലയിലും അല്ലാതെയും തയ്യാറാക്കിയിരുന്നു. കാപ്പൻ ജയിൽ മോചിതനായി വേങ്ങരയിലെ വീട്ടിലെത്തിയപ്പോൾ മക്തൂബ് മീഡിയക്കായി കാപ്പൻ്റെ അഭിമുഖം നടത്തിയതും റിജാസ് തന്നെയാണ്.റി ജാസ് കൊച്ചിയിൽ സംഘടിപ്പിച്ച’കശ്മീരിയാകുന്നത് കുറ്റമാണോ ‘ എന്ന പരിപാടിയുടെ ബുദ്ധികേന്ദ്രവും കാപ്പനാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. അടുത്തിടെ മാധ്യമ കോലാഹലത്തിൽ സിദ്ദിഖ് കാപ്പൻ്റെ വീട്ടിലെ പോലീസ് റെയ്ഡ് മുടങ്ങിയത് വലിയ വാർത്തയായിരുന്നു. കൊച്ചി പരിപാടിയുടെ സൂത്രധാരന്മാരെയും സാമ്പത്തിക ഉറവിടങ്ങളെയും കുറിച്ചുള്ള അന്വേഷണമാണു കാപ്പനിലേക്ക് വിരൽ ചൂണ്ടുന്ന അന്വേഷണങ്ങളിൽ എത്തുന്നത്. ഇത് സംബന്ധിച്ച ഏതാനും തെളിവുകളും റിജാസിൽ നിന്നു മഹാരാഷ്ട്ര എ ടി എസിനു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ റിജാസിന്റെ വീട്ടില്‍ പോലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും സംയുക്ത പരിശോധന. ഞായറാഴ്ച രാത്രിയാണ് നാഗ്പൂര്‍ പോലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പോലീസും റിജാസിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. റിജാസിന്റെ വീട്ടില്‍നിന്ന് മഹാരാഷ്ട്ര പോലീസ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. പെന്‍ഡ്രൈവുകളും ഫോണും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പോലീസിന്റെ നീക്കം. പോലീസ് സംഘം കൊച്ചിയില്‍ തുടരുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം റിജാസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. പനമ്പിള്ളി നഗറിലാണ് ഇത് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പോലീസ് ഇടപെടുകയും റിജാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങളും മഹാരാഷ്ട്ര പോലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, റിജാസിന്റെ കൊച്ചിയിലെ ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും മറ്റു ഇടപെടലുകളുമെല്ലാം വിശദമായി പോലീസ് പരിശോധിച്ചുവരുകയാണ്. റിജാസിനെ നേരത്തെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. കാശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ വീടുകള്‍ പൊളിച്ചതിനെതിരേ കഴിഞ്ഞമാസം 29-ന് പനമ്പിള്ളിനഗര്‍ സെന്റര്‍ പാര്‍ക്കിനുസമീപം റിജാസിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ ഇയാളെയടക്കം എട്ടുപേരെ അന്ന് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിവരങ്ങളും എടിഎസ് സംഘം ശേഖരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ചാണ് നാഗ്പുരില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് റിജാസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *