Your Image Description Your Image Description

കൊച്ചി: അങ്കമാലിയിൽ സൈക്കിൾ ടയർ പമ്പിൽ കഞ്ചാവ് കടത്തിയ നാല് യുവാക്കൾ പിടിയിൽ. പശ്ചിമബം​ഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല(21), സിറാ​ജുൽ മുൻഷി(30), റാബി(42), സെയ്ഫുൽ ഷെയ്ഖ്(36) എന്നിവരെയാണ് ഡാൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടിയത്.

200 സൈക്കിൾ പമ്പുകളിലായാണ് പ്രതികൾ കഞ്ചാവ് കുത്തിനിറച്ച് കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സി​ഗ്നൽ ജം​ഗ്ഷനിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് കേരളത്തിൽ കൊണ്ടുവന്ന് വലിയ തുകയിൽ വിൽക്കാമെന്നായിരുന്നു ഇവരുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *