Your Image Description Your Image Description

കോട്ടയം: വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞമ്മയുടെ (78) വീട്ടില്‍ മോഷണം നടന്നത്.

തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അനില ഗോപി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം.

ആളെ തിരിച്ചറിയാതിരിക്കാന്‍ കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ടശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവനോളം വരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരത്തോളം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ മോനുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞമ്മയുടെ മകളുടെ ഭര്‍ത്താവായ അബീഷിന്റെ നിര്‍ദേശപ്രകാരമാണ് മോനു അനില്‍ കുഞ്ഞമ്മയുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് അച്ഛമ്മയുടെ വീട്ടില്‍ ധാരാളം പണമുണ്ടെന്നും അച്ഛമ്മയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാല ആരുമറിയാതെ കവര്‍ന്നു കൊണ്ടുവന്നാല്‍ ധാരാളം പണം കിട്ടുമെന്നും പറഞ്ഞ് മോനുവിനെ പ്രലോഭിപ്പിക്കുകയായിരുന്നു. മാല വിൽപന നടത്തി ലഭിച്ചു ഒന്നര ലക്ഷത്തോളം രൂപയില്‍ ഒരുലക്ഷം രൂപ തന്റെ കാമുകിയായ അനില ഗോപിക്ക് നൽകിയെന്നും മോനു പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *