Your Image Description Your Image Description

നെടുമങ്ങാട് : യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മത്സ്യക്കച്ചവടക്കാരനെ ചന്തയ്ക്കുള്ളിൽെവച്ച് കുത്തിക്കൊന്നു. നെടുമങ്ങാട് അഴിക്കോട് വട്ടക്കുളം ഷാൻ മൻസിലിൽ ഷാഹിർ(30) ആണ് കൊല്ലപ്പെട്ടത്.

അഴിക്കോട് സ്വദേശിയായ നിസാറാണ് ഷാഹിറിനെ കൊലപ്പെടുത്തിയത്. ഷാഹിറിന്റെ ശരീരത്തിൽ ആഴത്തിലുള്ള ഒൻപതു പരിക്കുകളുണ്ട്.സംഭവശേഷം നിസാർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടി നെടുമങ്ങാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ ഇരുവരും നെടുമങ്ങാട് ബാറിലെത്തി മദ്യപിച്ചിരുന്നു. ഇവിടെെവച്ചുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്തയിലെ ഇറച്ചിക്കച്ചവടക്കാരനാണ് നിസാർ. ഇതേ ചന്തയിൽ മത്സ്യക്കച്ചവടക്കാരനാണ് മരിച്ച ഷാഹിർ.

Leave a Reply

Your email address will not be published. Required fields are marked *