Your Image Description Your Image Description

കൊൽക്കത്ത: പാകിസ്ഥാ​ന്റെ കസ്റ്റഡിയിലുള്ള ബി.എസ്.എഫ് കോൺസ്റ്റബിൾ പൂർണം കുമാർ സാഹുവിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ. ജവാ​ന്റെ മോചനത്തിന് ആവശ്യമായ ഇടപെടൽ നടത്താൻ അപേക്ഷിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഭാര്യ രജനി കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിയമിതനായ സാഹു ഏപ്രിൽ 23ന് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടക്കുകയും തുടർന്ന് പാകിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

‘മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അവർ മുഖ്യമന്ത്രിയും ശക്തയായ നേതാവുമാണ്, അതിനാൽ അവരുടെ ഇടപെടൽ മോചനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന്’ രജനി മാധ്യമങ്ങളോട് പറഞ്ഞു. കര, വ്യോമ, നാവിക മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തലാക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ധാരണയെത്തുടർന്ന് ബി‌.എസ്‌.എഫ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും എന്നാൽ കാര്യമായ പുരോഗതിയൊന്നും ലഭിച്ചില്ലെന്നും രജനി കൂട്ടിച്ചേർത്തു.

ഇന്നലെ ബി.എസ്.എഫിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ച് വിഷയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. സ്ഥിതി മെച്ചപ്പെട്ടവരികയാണ്. അദ്ദേഹത്തിൻറെ മോചനത്തിനായി സമ്മർദ്ദം ചെലുത്തേണ്ട ശെരിയായ സമയമാണിതെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹുഗ്ലി സ്വദേശിയാണ് കസ്റ്റഡിയിലായ പൂർണം കുമാർ സാഹു.

Leave a Reply

Your email address will not be published. Required fields are marked *