Your Image Description Your Image Description

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേനയുടെ വിശദീകരണം. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്നും നൂറിലധികം ഭീകരരെ വധിച്ചെന്നും സേനാമേധാവികൾ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. സംഘർഷത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.

സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.

ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു. ജനവാസ കേന്ദ്രങ്ങളില് ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിർമാണ രീതി അടക്കം വിശദമായി പരിശോധിച്ചു. കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങൾക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകൾ നൽകാനായി. ഏഴാം തീയതി അർദ്ധരാത്രിയോടെ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങൾ അടക്കം നേരത്തേ പുറത്തുവിട്ടതാണ്. 100 ഭീകരരെ വധിക്കാനായി. അതിൽ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉള്ള ഭീകരരും ഉൾപ്പെടുന്നുണ്ട്. യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ് എന്നിവർ ഇന്ത്യ വധിച്ചവരുടെ പട്ടികയിൽ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ടവരാണ് ഇവർ. പാകിസ്ഥാൻ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിർത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ഉന്നമിട്ട് ആക്രമിച്ചു. പ്രിസിഷൻ മ്യൂണിഷൻസ് ഉപയോഗിച്ച് വ്യോമസേന ഓരോ ആക്രമണങ്ങളെയും ചെറുത്ത് തകർത്തുവെന്നും സേന വ്യക്തമാക്കി.

ഓപ്പറേഷൻ സിന്ദൂരിൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. 7 ന് നടത്തിയ ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിച്ചില്ല. പിന്നീട് പാക്കിസ്ഥാനയച്ച ഡ്രോണുകൾ എല്ലാം തകർക്കാനായി. ഈ രണ്ടു ക്യാമ്പുകൾ തകർക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകൾ മാത്രമാണ് തകർത്തത്. പാകിസ്ഥാൻ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങൾ തകർത്തിട്ടില്ല. നമ്മൾ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ, ‌പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സാധാരണ ജനങ്ങളെ എന്നതാണ് വ്യത്യാസം. പുല്വാമ ഭീകരാക്രമണത്തിന് പിന്നിലെയും കാണ്ഡഹാർ വിമാന റാഞ്ചലിനെ പിന്നിലെയും തീവ്രവാദികളെ വധിച്ചുവെന്നും സേന പറഞ്ഞു.

ആക്രമിച്ച 9 കേന്ദ്രങ്ങളിൽ ബഹാവൽപൂരിലെയും മുരിദ്കെയിലെയും പ്രധാനപ്പെട്ടതാണെന്ന് എയർ മാർഷൽ ആർ എസ് ഭാരതി വ്യക്തമാ‌ക്കി. ഓരോ ലക്ഷ്യസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തിയത് എയർ ടു സർഫസ് മിസൈലുകളാണ്. ഓരോ ആക്രമണവും കണിശതയോടെ ഉന്നമിട്ടുള്ള പ്രിസിഷൻ ടാർഗറ്റിംഗ് ആയിരുന്നു. സംഘർഷം ഇനിയും രൂക്ഷമാക്കേണ്ടതില്ല, പാക് സൈനികർക്കെതിരെയല്ല ഭീകരർക്കെതിരെയാണ് നമ്മളുടെ ആക്രമണമെന്നും ഭാരതി പറഞ്ഞു. ജമ്മു സെക്ടറിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു.

ശ്രീനഗർ മുതൽ മല്യ വരെ ആക്രമണം ഉണ്ടായി. പാകിസ്ഥാനിലേക്ക് നടത്തിയ വ്യോമാക്രമണങ്ങളിലെ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സേന പുറത്തുവിട്ടു. മുരിദ്കെ അടക്കമുള്ള സ്ഥലങ്ങളിൽ മുൻപും ആക്രമണം നടത്തിയ ശേഷവും ഉള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. ബഹാവൽപൂരിൽ അടക്കം ഓരോ മിസൈലാക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു.

ഡ്രോൺ ആക്രമണം തടയാന് നമ്മൾ സജ്ജമായിരുന്നു. സൈനിക കേന്ദ്രങ്ങൾക്കും, ജനങ്ങൾക്കും നാശനഷ്ടമില്ല. ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബഹാവൽപൂരിൽ ആക്രമിക്കാൻ ഉദ്ദേശിച്ച ഭീകരകേന്ദ്രം വളരെ വലുതായിരുന്നു. അതിനാൽത്തന്നെ കൃത്യമായി ആ കേന്ദ്രം പൂർണമായി നശിപ്പിക്കാൻ വലിയ ആഘാതശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചു. പാകിസ്താൻ ലക്ഷ്യമിട്ട ഇന്ത്യയിലെ ഒരു സ്ഥലങ്ങളിലും കേടുപാടുകളില്ല. പാക്കിസ്ഥാൻ വിമാനം മാത്രമല്ല, അന്താരാഷ്ട്ര യാത്രാ വിമാനം അടക്കം മറയാക്കി പാക്കിസ്ഥാൻ. യാത്രാ വിമാനങ്ങൾക്കുനേരെ ഒരു ആക്രമണവും നടത്തിയില്ല. ആദ്യം ഒരു തരത്തിലും പാക് സൈനികകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടില്ല. ഇന്ത്യയിലേക്ക് ഉണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി സൈന്യം നേരിട്ടു. ചിലതെല്ലാം ഇന്ത്യൻ മണ്ണിൽ പതിച്ചു, എന്നാൽ വലിയ നാശനഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനവാസമേഖലകളെ പാകിസ്ഥാൻ ഉന്നമിട്ടപ്പോഴാണ് ലഹോറിലെ അവരുടെ റഡാർ സംവിധാനത്തെ ആക്രമിച്ചതെന്നും സേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *