Your Image Description Your Image Description

തി​രൂ​ർ: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും അ​റ​സ്റ്റി​ൽ. തി​രൂ​ർ ബി.​പി അ​ങ്ങാ​ടി കാ​യ​ൽ​മ​ഠ​ത്തി​ൽ സാ​ബി​ക്കാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ബി​ക്കി​ന്റെ ഭാ​ര്യ പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് കോ​ള​നി​യി​ലെ സ​ത്യ​ഭാ​മ​യെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു.

2021ൽ ​പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യു​വ​തി പീ​ഡി​പ്പി​ക്കു​ക​യും ഭ​ർ​ത്താ​വ് സാ​ബി​ക്ക് ഒ​ത്താ​ശ ന​ൽ​കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്ക് പ്രേ​രി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ൽ വി​ദ്യാ​ർ​ഥി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ ക​ണ്ട വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യി​രു​ന്നു. പ​തി​ന​ഞ്ചു​കാ​ര​ന്റെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *