Your Image Description Your Image Description

ദുബായ്: കഴിഞ്ഞ 16 മാസത്തിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  86 ദശലക്ഷത്തിലധികം യാത്രക്കാർ ഒരു പരാതിക്ക്‌ പോലും ഇടം നൽകാതെ കടന്നുപോയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷവും ഈ വർഷത്തെ ആദ്യ നാല് മാസവും ഉൾപ്പെടെയുള്ള കാലയളവിലെ കണക്കാണിത്.ദുബായിൽ നടന്ന എയർപോർട്ട് ഷോയുടെ, എയർപോർട്ട് ലീഡേഴ്സ് ഗ്ലോബൽ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

ഇതേ കാലയളവിൽ 33.8 ദശലക്ഷം യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.  ഇത്  മൊത്തം യാത്രക്കാരുടെ 39.2% ആണ് , ദുബായ് വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്.

Leave a Reply

Your email address will not be published. Required fields are marked *