Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ച സ്വർണത്തിന്റെ അളവിൽ കുറവ് കണ്ടെത്തിയതി സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ചയുണ്ടായി. റൂമിനുള്ളിൽ സിസിടിവി ക്യാമറകളില്ലെന്നും, സുരക്ഷാ ജീവനക്കാരുടെ സേവനം പോലും ഉണ്ടായിരുന്നില്ലെന്നും പോലീസിന്റെ അന്വേഷണ റിപ്പോർട്ടുകൾ പറയുന്നു. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പഴകിയ നിലയിലായിരുന്നു. താൽക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തുകയാണ്.

മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കർ പൂട്ടുന്നതിന് മുൻപ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മോഷണം കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നതായി ഇന്നലെയാണ് അറിയുന്നത്. ശ്രീകോവിലിന്‍റെ താഴിക കുടത്തിന് സ്വർണ്ണം പൂശുന്ന പണിക്കായാണ് ലോക്കറിൽ സ്വർണം സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം നടത്തിയ ഓഡിറ്റിങ്ങിൽ ക്രമക്കേട് കണ്ടെത്തിയതോടെ പരാതി പോലീസിൽ നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *