Your Image Description Your Image Description

കുഞ്ഞുങ്ങളുള്ള അമ്മമാരുടെ എപ്പോഴത്തെയും വലിയ ആശങ്കയാണ് കുട്ടിക്ക് ആരോഗ്യമുണ്ടോ, ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടോ എന്നത്..

ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ നിങ്ങളുടെ കുട്ടിയുടെ പോഷക വിശകലനവും നടത്താം, സ്മാര്‍ട്ട് അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പലവിധ കളികളിലേര്‍പ്പെടുകയും ചെയ്യാം.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ വിശകലനത്തിനു മാത്രമായി വനിതാ ശിശു വികസന വകുപ്പ് പ്രത്യേക സ്റ്റാൾ തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെ ബിഎംഐ പരിശോധന, അനീമിയ സ്ക്രീനിങ്, ന്യൂട്രീഷൻ കൗൺസിലിംഗ്, വളർച്ച നിരീക്ഷണം എന്നിവ നടത്തുവാനുള്ള സൗകര്യമുണ്ട്.
മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി ഒരുക്കിയ സ്മാർട്ട് അങ്കണവാടിയില്‍ വിനോദത്തിലൂടെ വിജ്ഞാനം പകരുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇതുകൂടാതെ രക്ഷാകർത്താക്കൾക്ക് സ്വന്തം കുഞ്ഞിനെ കൂടുതൽ മനസ്സിലാക്കുന്നതിനുള്ള പാരന്‍റിങ് ചോദ്യാവലിയും സ്കോറിങ് കാർഡുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ജെൻഡർ അവബോധ ചോദ്യാവലി, കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മല്‍സരം, രക്ഷാകർത്താക്കൾക്ക് കുഞ്ഞുങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന് സെൽഫി കോർണർ എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദിരത്തിലെ നിവാസികൾ തയ്യാറാക്കിയ ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. വനിതശിശു വികസന വകുപ്പ് മുഖേന പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളും സ്റ്റാളില്‍ നിന്ന് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *