Your Image Description Your Image Description

കോൺഗ്രസ് പാർട്ടിക്കൊരു പ്രത്യേകതയുണ്ട്. ഒരു ഒന്നൊന്നര മാസമൊക്കെ പാർട്ടിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരൊറ്റ ആഗ്രഹമേയുള്ളു. അവർക്കെലാം പാർട്ടിയുടെ തലപ്പത്തെ സ്ഥാനത്തെത്തണം. നമ്മുടെ അഡോർ പ്രകസും അത്തരത്തിൽ ഒരു ഉദ്ദേശത്തിനു വേണ്ടി ഒരുപാട് വെള്ളം കോരിയ ആളാണ്. സുധാകരനെ മാറ്റും. ഇപ്പൊ മാറ്റും. വേറെ ആളെ നോക്കികൊണ്ടിരിക്കുകയാണ് എന്നൊക്കെ കേട്ടപ്പോൾ പുള്ളി ഒന്ന് ഞെളിഞ്ഞു ഇരുന്നൊക്കെ നോക്കി. പക്ഷെ മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട് പോയി എന്ന് പറയുന്നത് പോലെ സണ്ണി ജോസഫിന് നറുക്കു വീഴുകയും സണ്ണി ജോസഫ് ആ സ്ഥാനം കൊണ്ട് പോവുകയും ചെയ്തു. അടൂർ പ്രകാശിനും കിട്ടി ഒരു സ്ഥാനം. യു ഡി എഫിന്റെ കൺവീനർ സ്ഥാനം. പിന്നെന്തു ചെയ്യാൻ ആണ്. കിട്ടിയത് ഊട്ടി എന്ന് ചിന്തിക്കുക തന്നെ.
തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്ന നിലയിൽ അടൂർ പ്രകാശിന്റെ മികവ് മുന്നണിക്ക് ഉപയോഗപ്രദമാക്കുക എന്നതിനൊപ്പം, മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിട്ടിട്ടുണ്ടാകുക. കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നോട്ടുള്ള പ്രവർത്തനം ഭാരിച്ച ഉത്തരവാദിത്തമാണെന്നാണ് അടൂർ പ്രകാശ് പറയുന്നത്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു മുന്നോട്ടു പോകണം. യുഡിഎഫിന്റെ ചെയർമാനായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ളവരുമായി ചേർ‌ന്ന്, മുന്നണിയിലെ കക്ഷിനേതാക്കളെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കണം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും അതിനു വില കൊടുക്കുകയും ചെയ്യും. അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ, സ്വീകരിക്കേണ്ടവ സ്വീകരിക്കണം അദ്ദേഹം പറയുന്നു .
2025 – 26 വളരെ നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കലാണ്. അവയെ നേരിടാൻ പാർട്ടിയെയും യുഡിഎഫിനെയും സജ്ജമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുന്നതിനാകും പ്രഥമ പരിഗണന. മുതിർന്ന നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യും. മുന്നണിയിലെ മറ്റു പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോയാൽ മാത്രമേ യുഡിഎഫിനു മേൽക്കൈ ഉണ്ടാക്കാൻ കഴിയൂ.
ആഗ്രഹിച്ചത് കെപിസിസി അധ്യക്ഷ പദവി ആണെങ്കിലും വലിയ സങ്കടമൊന്നുമില്ല. കാരണം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും കിട്ടിയെന്നു വരില്ല. പക്ഷെ ഒരു വലിയ സ്ഥാനമാണ് ഇപ്പോൾ തന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ തന്നെയാണ് പ്രകാശിന്റെ പ്ലാൻ. മാത്രമല്ല, കെപിസിസി അധ്യക്ഷപദവിയിലെ മാറ്റം ഉചിതസമയത്താണെന്നു തൻ കരുതുന്നില്ലെന്നും എന്നാൽ അത്തരം കാര്യങ്ങളിലെ തന്റെ അഭിപ്രായം ആരും മുഖവിലയ്‌ക്കെടുക്കില്ല.
യുഡിഎഫിൽ ഒന്നോ രണ്ടോ കക്ഷികൾ ഒഴികെ മറ്റെല്ലാം വളരെ ചെറിയ കക്ഷികളാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ, വിജയത്തിനായി മുന്നണിയെ ഏതൊക്കെ തരത്തിൽ ഒരുക്കാനാകുമോ അതെല്ലാം ചെയ്യേണ്ടതുണ്ട്. എല്ലാവരുമായി ആലോചിച്ചുകൊണ്ടല്ലാതെ, ഒറ്റയ്ക്കു തീരുമാനിക്കാവുന്ന കാര്യമല്ല മുന്നണി വിപുലീകരണം.
സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങി വരാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ യുഡിഎഫ് കൺവീനറായി. അടുത്ത തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്കു മത്സരിക്കാൻ തന്നെയാണ് എന്റെ പ്ലാൻ. എന്നാൽ പാർട്ടി വേണം തീരുമാനമെടുക്കാൻ. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണം എന്നത് യുഡിഎഫും പാർട്ടിയും തീരുമാനിക്കേണ്ടതാണ്.
യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്താനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാൻ വേണ്ടിയാണ് പാർട്ടി എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് പ്രവർത്തിക്കും, യുഡിഎഫിനെ അധികാരത്തിലെത്തിക്കും.
പറഞ്ഞു വന്നത് അടുത്ത മുഖ്യമന്ത്രിയാവാൻ കോൺഗ്രെസ്സിനകത്തെ ലിസ്റ്റുകളിൽ ഒരാൾ കൂടി കൂടി എന്ന്.

Leave a Reply

Your email address will not be published. Required fields are marked *