Your Image Description Your Image Description

ദ്രാസ് ഐഐടിക്ക് കീഴിലുള്ള സ്വയം പ്ലസിന്റെ നേതൃത്വത്തിൽ സൗജന്യമായി എഐ കോഴ്‌സുകൾ ആരംഭിക്കുന്നു. ഓൺലൈൻവഴി 25 മുതൽ 45 മണിക്കൂർവരെ ദൈർഘ്യമുള്ള, വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഗുണപ്രദമാകുന്ന അഞ്ചുകോഴ്‌സുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

എഐ ഇൻ കെമിസ്ട്രി, എഐ ഇൻ ഫിസിക്സ്, എഐ ഇൻ അക്കൗണ്ടിങ്, എഐ ഉപയോഗിച്ചുള്ള ക്രിക്കറ്റ് അനലിറ്റിക്സ്, പൈത്തണുപയോഗിച്ചുള്ള എഐ/എംഎൽ എന്നിവയിലുള്ള കോഴ്‌സുകൾ എന്നിവയാണിവ. അപേക്ഷകർക്ക് മുൻകൂർ എഐ പരിജ്ഞാനം വേണമെന്നില്ല.

അതേസമയം അംഗീകൃത കോളേജുകളിൽ നിന്നുള്ള എൻജിനിയറിങ്, സയൻസ്, കൊമേഴ്സ്, ആർട് വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോഴ്സുകളിൽ ചേരാം. താത്‌പര്യമുള്ളവർക്ക് മേയ് 12-ന് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് ഉയർന്നനിലവാരമുള്ളതും തൊഴിലധിഷ്ഠിതവുമായ പഠനാവസരങ്ങൾ നൽകാനായി രൂപകല്പനചെയ്തിരിക്കുന്ന ഐഐടി മദ്രാസിന്റെ ഒരു സംരംഭമാണ് സ്വയം പ്ലസ്.

Leave a Reply

Your email address will not be published. Required fields are marked *