Your Image Description Your Image Description

പ്രവാസി മലയാളി സൗദിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വൈലത്തൂർ പൊന്മുണ്ടം അത്താണിക്കൽ സ്വദേശി അന്നച്ചംപള്ളി അബ്ദുൽ നാസർ (52) ആണ് ജിദ്ദയിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ജിദ്ദ അൽ ഖുംറയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും തത്സമയം മരിക്കുകയുമായിരുന്നു.

22 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ അൽഖുംറ അൽസർഹി ഫർണീച്ചർ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മൊയ്‌തീൻ, മാതാവ്: തീത്താച്ചു, ഭാര്യ: ഷംലി, മക്കൾ: നാദിൽ മുഹമ്മദ്‌, അയ്ൻ ഫെൽസ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *