Your Image Description Your Image Description

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീപ്പൊരിയും പുകയും ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം.

പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും പ​രി​പാ​ടി അ​ൽ​പ​സ​മ​യം നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. ജ​ന​റേ​റ്റ​റി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

 

Leave a Reply

Your email address will not be published. Required fields are marked *