Your Image Description Your Image Description

സാംസങ് ഗാലക്സി എസ് 25 എഡ്ജ് ലോഞ്ച് ​പ്രഖ്യാപിച്ചു.ഗാലക്സി എസ്25 എഡ്ജിൽ ലംബമായ ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ രണ്ട് റിയർ ക്യാമറകൾ ഉള്ളതായി ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ഇതിലെ പ്രൈമറി ക്യാമറ 200MP ലെൻസാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 12MP അൾട്രാ വൈഡ് ക്യാമറ ആണെന്നാണ് സൂചന. ഫ്രണ്ടിൽ 12MP ക്യാമറയാകും ഉണ്ടാകുക എന്ന് 91മൊ​ബൈൽസിന്റെ റിപ്പോർട്ട് പറയുന്നു.

ഗാലക്സി എസ് സീരീസിലെ മറ്റ് മോഡലുകളിലേത് പോലെ തന്നെ കരുത്തൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കിയാണ് ഗാലക്സി എസ്25 എഡ്ജും എത്തുക. 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും 12GB റാമും ഇതോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

S25-ലേതിന് സമാനമായി 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ എസ്25 എഡ്ജിൽ ഉള്ളത് എന്ന് പറയപ്പെടുന്നു. ടൈറ്റാനിയം ഐസിബ്ലൂ, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, യുഎസ്ബി-സി 3.2 തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ടാകും.

വിലയുടെ കാര്യമെടുത്താൽ, ഗാലക്സി എസ്25 എഡ്ജിന്റെ 256GB വേരിയന്റിന് 1,249 യൂറോ (ഏകദേശം 1,17,680 രൂപ) പ്രാരംഭ വില ഉണ്ടാകും. ഇത് ഗാലക്സി S25+ നും S25 അ‌ൾട്രയ്ക്കും ഇടയിലായിട്ടാണ് എസ്25 എഡ്ജിന്റെ സ്ഥാനം എന്ന് ഉറപ്പിക്കുന്നു. ഈ പുതിയ സാംസങ് ഫോണിനായുള്ള പ്രീ- റിസർവേഷനുകൾ സാംസങ് ഇതിനകം യുഎസിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *