Your Image Description Your Image Description

ഐക്യൂ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ അവതരിപ്പിക്കും.ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പും ക്യു 1 സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പും ഈ നിയോ മോഡലിൽ ഉണ്ടാകുമെന്ന് ഐക്യൂ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോഞ്ചിന് ശേഷം ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോണിലും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും. ഇത്രയുമാണ് ഈ ഫോണിനെപ്പറ്റി ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങൾ. ഇനി ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം, ഐക്യൂ Z10 ടർബോ പ്രോയുടെ ഫീച്ചറുകളാണ് ഈ നിയോ 10ൽ ഉണ്ടാകുകയെങ്കിൽ അ‌വ താഴെപ്പറയുന്നവയാണ്.

ഐക്യൂ നിയോ 10ൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഫ്രണ്ട് ക്യാമറയുടെ കാര്യം ഒഴിച്ച് നിർത്തിയാൽ, ഐക്യൂ Z10 ടർബോ പ്രോയുടെ ഏതാണ്ട് അ‌തേ ഫീച്ചറുകൾ തന്നെ നിയോ 10 ൽ അ‌വതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് പ്രകാരം,144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേയാണ് ഇതിൽ ഉണ്ടാകുക.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം ചിപ്സെറ്റ് ആയിരിക്കും ഈ നിയോ 10ന്റെ കരുത്ത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ സഹിതമാകും ഇതിലെ ഡിസ്പ്ലേ എത്തുക.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. പതിവ് പോലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാകുക. 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് ​ഒപ്പം f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ- വൈഡ് ആംഗിൾ ലെൻസും ഇതിൽ ഇടം പിടിക്കും. 4K വീഡിയോ റെക്കോർഡിങ്ങും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *