Your Image Description Your Image Description

ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിൽവേ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായി റെയിൽ അധികൃതർ അറിയിച്ചു. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

റെയിൽ പാതയ്ക്കായി നിലമൊരുക്കുന്ന ജോലികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോയും അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 303 കിലോമീറ്ററാണ് പദ്ധതിയുടെ ദൈർഘ്യം. ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സോഹാറിനെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 300 കോടി യുഎസ് ഡോളറാണ് ചെലവ്. യാത്രക്കാർക്കും ചരക്കുഗതാഗതത്തിനുമായുള്ള പദ്ധതിയിൽ 34 മീറ്റർവരെ ഉയരമുള്ള 60 പാലങ്ങളും 2.5 കിലോമീറ്റർ നീളമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്നുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സോഹാറിനും അബുദാബിക്കും ഇടയിലുള്ള യാത്രാ സമയം 100 മിനിറ്റായി ചുരുങ്ങും. യാത്രാ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെയും ചരക്ക് ട്രെയിനുകൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെയുമാണ് വേഗത നിശ്ചയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *