Your Image Description Your Image Description

കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു. ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകൾ നടത്തിയ ആക്രമണത്തിൽ ആണ് വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റൗഫ് അസർ ചികിത്സയിൽ തുടരുന്നതിനിടയിൽ ആണ് മരണം എന്നാണ് റിപ്പോർട്ടുകൾ.

ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാൻഡറും ജെയ്‌ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് കൊല്ലപ്പെട്ട അബ്ദുൾ റൗഫ് അസർ. മസൂദ് അസറിന്‍റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പെട്ടതായുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു.

1994ലാണ് മസൂദ് അസര്‍ കശ്മീരിലെ ഹർക്കത്തുൽ അൻസാർ ഭീകരവാദികളുടെ ക്യാംപിൽ വെച്ച് പിടിയിലായത്. അഞ്ച് കൊല്ലത്തോളം ജയിലിലായിരുന്നു. തുരങ്കമുണ്ടാക്കി രക്ഷപ്പെടുന്നതിനിടെ പിടിയിലായെങ്കിലും കൂട്ടാളി വെടിയേറ്റ് മരിച്ചിരുന്നു. മസൂദിനെ രക്ഷിക്കാൻ താലിബാൻ പിന്തുണയോടെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായി. ഈ ഗൂഢാലോചനയിലടക്കം അബ്ദുൽ റൗഫ് പങ്കാളിയായി. തുടര്‍ന്ന് അബ്ദുൽ റൗഫിന്‍റെ ആസൂത്രണത്തിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാന്ധഹാറിലെത്തിച്ചു. വിമാനം റാഞ്ചിയതോടെ മസൂദിനെയും മറ്റു മൂന്ന് കൂട്ടാളികളെയും അന്ന് ഇന്ത്യ കൈമാറി. ഇതിനുപിന്നാലെ 2000ൽ ജെയ്ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുത്തു.

മസൂദ് അസര്‍ ഒളിവിലേക്ക് മാറിയതിന് പിന്നാലെയാണ് അബ്ദുള്‍ റൗഫ് ജെയ്ഷെ മുഹമ്മദിന്‍റെ സുപ്രീം കമാന്‍ഡറായി ചുമതലയേറ്റത്. താലിബാൻ, അൽക്വയ്​ദ അടക്കമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന കൊടും ഭീകരനാണ് അബ്ദുള്‍ റൗഫ്. പാക് അധികാരികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഭീകരനാണ് അബ്ദുള്‍ റൗഫ്.

Leave a Reply

Your email address will not be published. Required fields are marked *