Your Image Description Your Image Description

സൗദി അറേബ്യയിലെ ഇന്ധന സ്റ്റേഷനുകളിലും സർവീസ് സെന്ററുകളിലും വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിപുലമായ പരിശോധനാ ക്യാംപെയ്ൻ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകളും സർവീസ് സെന്ററുകളും പ്രവർത്തനത്തിനുള്ള നിശ്ചിത മാനദണ്ഡങ്ങളും ആവശ്യമായ സൗകര്യങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് ഈ ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. 11 സർക്കാർ ഏജൻസികളിൽ നിന്നുള്ള മൂന്നുറിൽ അധികം ഇൻസ്പെക്ടർമാർ ഈ രാജ്യവ്യാപക പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

.ഹജ് തീർഥാടനത്തിനായി രാജ്യത്തേക്ക് വരുന്നവരുടെ വരവും ഈദ് അൽ അദ്ഹ അവധിക്കാല സീസണും പരിഗണിച്ചാണ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്. പരിശോധന നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യത, വിവിധ തരം ഗ്യാസോലിൻ, ഡീസൽ, എണ്ണകൾ എന്നിവയുടെ ഗുണനിലവാരവും അംഗീകൃത സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കുന്നതിലാണ് പരിശോധന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *