Your Image Description Your Image Description

മേയ് ആദ്യവാരത്തോടെ ഭൂമിയുടെ ഏഴ് ഇരട്ടിയോളം വലുപ്പമുള്ള സൂര്യകളങ്കം (സണ്‍സ്‌പോട്ട്) പ്രത്യക്ഷമായി. എആര്‍ 4079 എന്നറിയപ്പെടുന്ന സൂര്യകളങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തി സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് സൂര്യകളങ്കം കാണാന്‍ കഴിയുമെങ്കിലും സുരക്ഷിതമായ സൗരഫില്‍ട്ടറുകള്‍ ഇല്ലാത സൂര്യനെ നോക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും ചുറ്റുപാടുള്ള മറ്റു മേഖലകളേക്കാള്‍ താപ നില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യ കളങ്കങ്ങള്‍. ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നും പറയപ്പെടുന്നു.

സൂര്യകളങ്കങ്ങളില്‍ നിന്നു രൂപപ്പെടുന്ന സൗരജ്വാലകളും ഇതോടനുബന്ധിച്ച് ഉണ്ടാകുന്ന ചാര്‍ജ് കണങ്ങളും ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ സാരമായ പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതുവഴി ഭൂമിയുടെ ധ്രുവപ്രദേശങ്ങളില്‍ അറോറകള്‍ അഥവാ ധ്രുവദീപ്തികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ വൈദ്യുത വിതരണശൃംഖലകളെ താറുമാറാക്കാനും, ഉപഗ്രഹവാര്‍ത്താവിനിമയ സംവിധാനത്തെ താളം തെറ്റിക്കാനും ഈ സമയത്തെ കണികാപ്രവാഹത്തിന് കഴിയും. ഓരോ 11 വര്‍ഷത്തിലും സൗരകളങ്കങ്ങളുടെ എണ്ണം കൂടി വരുന്നതായിയാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ വര്‍ധനവും ഓരോ സൈക്കിളുകളായാണ് അറിയപ്പെടുന്നത്. അതു പ്രകാരം ഇപ്പോള്‍ സോളാര്‍ സൈക്കിള്‍ 25 ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സൈക്കിള്‍ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ അതിന്റെ പാരമ്യത്തില്‍ എത്തിയേക്കാം. സാധാരണനിലയില്‍ മിക്ക കളങ്കങ്ങളും ഏതാനും മണിക്കൂറുകളോ, ദിവസങ്ങളോ മാത്രമേ നിലനില്‍ക്കാറുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *