Your Image Description Your Image Description

കാസർകോട്: അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് വെള്ളരിക്കുണ്ടിലായിരുന്നു സംഭവം. പരപ്പ സ്വദേശിയായ പെൺകുട്ടിയാണ് അമിതരക്തസ്രാവത്തെത്തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടിയെ രക്തസ്രാവത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി കുട്ടിയ്ക്ക് ഒറ്റമൂലി നൽകിയിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പെൺകുട്ടി സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ ബന്ധത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നുവെന്നും വിവരമുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *