Your Image Description Your Image Description

ധരംശാല: ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിലെ രണ്ട് മത്സരങ്ങളുടെ വേദി മാറ്റിയേക്കും. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന പഞ്ചാബ്-ഡല്‍ഹി, പഞ്ചാബ്-മുംബൈ മത്സരങ്ങളുടെ വേദി മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള ധരംശാല വിമാനത്താവളം താത്കാലികമായി അടച്ച പശ്ചാത്തലത്തിലാണ് വേദി മാറ്റാനൊരുങ്ങുന്നത്.

വ്യാഴാഴ്ചയാണ് പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം. പഞ്ചാബ്-മുംബൈ മത്സരം മേയ് 11 നാണ്. മത്സരങ്ങള്‍ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികഅറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യുന്നുണ്ടെന്നാണ് വിവരം. നിലവിലെ സ്ഥിതിഗതികള്‍ ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *