Your Image Description Your Image Description

വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും. ഭീകരത അവസാനിപ്പിക്കും വരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. ഇതിൽ മാറ്റമുണ്ടാകില്ല. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ മോദി നിലപാടറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വിശദീകരിച്ചു. പാകിസ്താനിലെ ബഹവല്‍പൂരിലുള്ള ജെയ്ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകര്‍ത്തത് ഉഗ്രപ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നന്നും അത് ഇന്ത്യ നല്‍കിയ ശക്തമായ സന്ദേശം ആണെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നില്ല. പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കി.

അവിടെനിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍ ഇവിടെനിന്ന് ഷെല്ലുകള്‍ തൊടുക്കും.ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അവര്‍ വെടിവച്ചാല്‍ തങ്ങള്‍ വെടിവയ്ക്കും. അവര്‍ ആക്രമിച്ചാല്‍ തങ്ങള്‍ ആക്രമിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിലൂടെ ഇന്ത്യ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുത്തു.തങ്ങളുടെ മണ്ണില്‍ തന്നതിനെ ബഹാവല്‍പൂര്‍, മുറിദ്‌കെ, മുസാഫറാബാദ് ക്യാമ്പുകളുടെ മണ്ണില്‍ തിരിച്ചു നല്‍കി എന്നും വിശദമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിര്‍ത്തിവയ്ക്കും. അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രഹരമേല്‍്പിക്കുന്ന തരത്തില്‍ തങ്ങള്‍ തിരിച്ചടിച്ചു.

ഓരോ ഘട്ടത്തിലും പാകിസ്താന്റെ സ്ഥിതി കൂടുതല്‍ വഷളായി. പാകിസ്താന്‍ വ്യോമ താവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ആരും സുരക്ഷിതരല്ല എന്ന സന്ദേശം പാകിസ്താന് ഇന്ത്യ നല്‍കി. ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കി. ആക്രമണങ്ങള്‍ കൃത്യതയോടെയാണ് നടത്തിയത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും നിലംപൊത്തി. പാകിസ്ഥാന്‍ വ്യോമസേനാ താവളമായ നൂര്‍ ഖാനും ആക്രമണത്തില്‍ തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *