Your Image Description Your Image Description

കടലുണ്ടി: ജങ്കാറില്‍ കയറ്റുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാന്‍ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പുഴയില്‍ പതിച്ചത്. കാറില്‍ ഏഴുപേരുണ്ടായിരുന്നു.

ഉടന്‍തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *