Your Image Description Your Image Description

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത 12കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 23 വർഷം കഠിന തടവ്. വെട്ടുകാട് കൊച്ചുവേളി പൊഴിക്കര ടി.സി 80/52 പുതുവൽ വീട്ടിൽ ശേഖറിനെ(42)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ പ്രതിക്ക് 55,000രൂപ പിഴയും കോടതി വിധിച്ചു.

പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. പിഴത്തുക അപര്യാപ്തമായതിനാൽ ലീഗൽ സർവ്വീസ് അതോറിട്ടി അതിജീവിതനായ ആൺകുട്ടിക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.

2019 ഓണ അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കടൽപ്പണിക്കാരനായ പിതാവിന്റെ സുഹൃത്തായ പ്രതി കുട്ടി താമസിച്ചിരുന്ന വാടക വീട്ടിലെത്തി മദ്യപിച്ച ശേഷം രാത്രി അവിടെ കിടന്ന് ഉറങ്ങിയ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.പിന്നീട് സ്കൂളിൽ നടത്തിയ കൗൺസലിംഗിൽ കുട്ടി പീഡന വിവരം പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *