Your Image Description Your Image Description

പാലക്കാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.

അ​ഗളി കോട്ടത്തറ സ്വദേശി ​ഗണേശൻ (40) ആണ് ശിക്ഷിക്കപ്പെട്ടത്.  2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *