Your Image Description Your Image Description

ഗാഫ്, സമർ, സിദ്ർ എന്നീ 3 ഇനം നാടൻ മരങ്ങൾ മുറിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ, ഗതാഗത വകുപ്പ് അറിയിച്ചു. നഗരവൽക്കരണത്തിന്റെ ഭീഷണിയിൽനിന്ന് നാടൻ മരങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇതിന്റെ ഭാഗമായി മരങ്ങൾക്ക് കോഡും നമ്പറും ഇട്ടുവരികയാണ് അധികൃതർ.

2021ൽ പരിസ്ഥിതി ലംഘനങ്ങൾക്ക് അബുദാബി 10 ലക്ഷം ദിർഹം വരെ പിഴ പ്രഖ്യാപിച്ചിരുന്നു. താമസക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം അബുദാബി ഒലിയാൻഡർ ചെടികളുടെ ഉത്പാദനം, കൃഷി, പ്രചാരണം, വ്യാപാരം എന്നിവ നിരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *