Your Image Description Your Image Description

കുവൈത്തിൽ ക്രി​പ്‌​റ്റോ​ക​റ​ൻ​സി മൈ​നി​​ങ്ങിനെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. 59 വ​സ​തി​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ക്രി​പ്‌​റ്റോ​ക​റ​ൻ​സി മൈ​നി​ങ്ങിന് ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന 31 കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ 116 പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​താ​യും പ്രോ​സി​ക്യൂ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

വൈ​ദ്യു​തി രാ​ജ്യ​ത്തെ ഒ​രു ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഭ​വ​മാ​ണെ​ന്നും അ​ത് പ​തി​വ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഓ​ർ​മി​പ്പി​ച്ചു. ചി​ല വ്യ​ക്തി​ക​ൾ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ക്രി​പ്‌​റ്റോ​ക​റ​ൻ​സി മൈ​നി​​ങ്ങി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് പൊ​തു വൈ​ദ്യു​തി ശൃം​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *