Your Image Description Your Image Description

ഖരീഫ് സീസണില്‍ സലാലയിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍.പുതുതായി ചേര്‍ക്കപ്പെട്ടതുള്‍പ്പെടെ പ്രതിദിനം 12 സര്‍വിസുകളായിരിക്കും ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ നടത്തുകയെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു. രാജ്യാന്തര വിമാന കമ്പനികളും ഖരീഫ് പ്രമാണിച്ച് സര്‍വീസ് വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം കോസ്റ്റ് ഗാർഡ് സഹകരണം മെച്ചപ്പെടുത്താൻ ഒമാനും ഇന്ത്യയും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയുമായി കൂടിക്കാഴ്ച നടത്തി.

സമുദ്ര സുരക്ഷയിലും തീരസംരക്ഷണ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. ചർച്ചകളിൽ, സമുദ്ര സുരക്ഷയിലും അനുബന്ധ മേഖലകളിലും നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി നിർദേശങ്ങൾ അംബാസഡർ ശ്രീനിവാസ് മുന്നോട്ടുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *