Your Image Description Your Image Description

ഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.

പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.ഓ​പ്പ​റേ​ഷ​ൻ‌ സി​ന്ദൂ​ർ ദൗ​ത്യ​ത്തി​ൽ 12 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും 55 പേ​ർ​ക്ക് പ​രു​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

മു​സാ​ഫ​ർ​ബാ​ദ്, ബ​ഹ​വ​ൽ​പു​ർ, കോ​ട്‌​ലി, മു​രി​ഡ്‌​ക് എ​ന്നി​വ​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ല​ഷ്ക​റെ തൊ​യി​ബ​യു​ടെ ആ​സ്ഥാ​ന​മാ​ണ് മു​രി​ഡ്‌​ക്. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ മ​സൂ​ദ് അ​സ്ഹ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ആ​സ്ഥാ​ന​മാ​ണ് ബ​ഹ​വ​ൽ​പു​ർ. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ നീ​തി ന​ട​പ്പാ​ക്കി​യെ​ന്ന് സൈ​ന്യം പ്ര​തി​ക​രി​ച്ചു.

അതെ സമയം, ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌.

 

Leave a Reply

Your email address will not be published. Required fields are marked *