Your Image Description Your Image Description

വിത്തുകളില്‍ വ്യാപകമായി നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് ഷിയാ വിത്തുകൾ. കൂടുതലായി മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞന്‍ വിത്തുകള്‍. എന്നാൽ, ചിയ വിത്തുകൾ ശരിയായ രീതിയിൽ അല്ല കഴിക്കുന്നതെങ്കിൽ അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുകയാണ് ഡോക്ടർ സൗരഭ് സേത്തി.

വെള്ളത്തിൽ കുതിർത്താണ് ചിയ വിത്തുകൾ കഴിക്കേണ്ടത്. എന്നാൽ ഉണങ്ങിയ ചിയ വിത്തുകൾ കഴിച്ച ശേഷം വെള്ളം കുടിച്ചതു കാരണം ആളുകൾ ആശുപത്രിയിലാകേണ്ട സ്ഥിതിയുണ്ടായിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. വിത്തുകൾ വികസിച്ച് അവരുടെ അന്നനാളത്തിൽ കുടുങ്ങുകയും നീക്കം ചെയ്യാൻ എൻഡോസ്കോപ്പി അടക്കമുള്ള നടപടികൾ ആവശ്യമായി വരികയും ചെയ്തു. വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവരിലും മറ്റ് അന്നനാള പ്രശ്നങ്ങളിലുള്ളവരിലുമാണ് അപൂർവമായെങ്കിലും ഈ പ്രശ്നം കണ്ടിട്ടുള്ളത്.

ഏറ്റവും കുറഞ്ഞത് 30 മിനിറ്റോ അല്ലെങ്കിൽ രാത്രി മുഴുവനോ കുതിർത്തതിന് ശേഷമോ ആണ് ചിയ വിത്തുകൾ കഴിക്കേണ്ടതെന്നാണ് സൗരഭ് പറയുന്നത്. ഈ രീതിയിൽ കുതിർക്കുന്നതോടെ ഇവ ജെൽ പോലെയൊരു ഘടനയാകും. ഇത് ദഹനത്തിന് വളരെ മികച്ചതാണ്. ആദ്യമായ ചിയ വിത്തുകൾ ഉപയോ​ഗിക്കുന്നവർ ഒരു ടീസ്പൂൺ മാത്രം കഴിക്കുക. പിന്നീട് പതുക്കെ അളവ് വർധിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ചിയ വിത്തുകൾ ശരീരത്തിന് ​ഗുണംചെയ്യുമെന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. രാവിലെ ഇത് കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ചിയ വിത്തുകൾ.

Leave a Reply

Your email address will not be published. Required fields are marked *