Your Image Description Your Image Description

അതെ കെ ബി ഗണേഷ് കുമാറെ , നിങ്ങളൊരു സംഭവമാണ് ,നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ് , നമിച്ചു ദൈവങ്ങളുടെ ഫോട്ടോയ്ക്ക് ഒപ്പം നിങ്ങടെ ഫോട്ടോയും KSRTC ജീവനക്കാർ അവരുടെ വീടുകളിൽ വച്ചിട്ടുണ്ടാവും… നിങ്ങൾക്കേ ഇങ്ങനെയ്യൊക്കെ ചെയ്യാൻ കഴിയൂ..നിങ്ങൾ പത്തനാപുരംകാർക്ക് ഒരഭിമാനമാണ് .

പ്രീയ ഗണേഷ്കുമാറെ ഈ മഹത്തായ പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്ത് പെൻഷൻ ആയിട്ടുള്ള കുറച്ചു പാവപെട്ട ആളുകൾ സമയത്ത്‌ പെൻഷൻ കിട്ടാതെ നരക ജീവിതം നയിക്കുന്നുണ്ട് ,ജീവൻ നിലനിർത്താൻ മരുന്നുകൾ പോലും വാങ്ങിക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ട് .

അവർക്ക് 15വർഷം മുൻപുള്ള പെൻഷനാണ് ഇപ്പോഴും കിട്ടുന്നത്. താങ്കള്‍ ഈപറയുന്നപെന്ഷന്കാർക്ക് കൃത്യമായി പെൻഷൻ കൊടുക്കണം , അതിനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞാൽ നിങ്ങൾക്ക് പുണ്യം കിട്ടും.

പ്ലാറ്റ്‌ഫോമിൽ കേറി നിന്ന് ഗീർവാണമടിക്കാൻ ആരെക്കൊണ്ടും കഴിയും , നിങ്ങൾക്കതിൽ ഡോക്ടറേറ്റുണ്ട് . പല തവണ നിങ്ങൾ തെളിയിച്ചിട്ടുള്ളതാണ് . നിങ്ങൾ മന്ത്രിയായി ഇപ്പോൾ ചുമതലയേറ്റിട്ട് ഒരു വര്ഷം കഴിയുന്നു ,

നിങ്ങൾ ആദ്യം കേറിയ സമയത്ത് പറഞ്ഞതാ എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് , ആ വാക്ക് പാലിക്കാൻ നിങ്ങൾക്ക് ഒരു വര്ഷം വേണ്ടി വന്നു . നിങ്ങൾ ചുമതലയേറ്റിട്ട് ഈ മാസമല്ലേ ഒന്നാം തീയതി ശമ്പളം കൊടുത്തത് ,

അതൊക്കെ പോകട്ടെ ഇപ്പോൾ നിങ്ങൾ പറയുന്നു ജീവനക്കാരെ കരുതാൻ ഇൻഷുറൻസ് ഏർപ്പെടുത്തുന്നുവെന്ന് ,

ഇവിടെ രണ്ടാമത്തെ വീഡിയോ ഇടണം ഒന്നോ രണ്ടോ മിനുട്ട് ഇട്ടാൽ മതി

നല്ലതാ , വേണം , അതിൽ വല്ല ചതിയും ഉണ്ടോയെന്ന് പരിശോധിക്കണം . നിങ്ങൾ ജീവനക്കാർക്ക് ഇൻഷുറൻസ് കൊടുക്കുന്നതോടൊപ്പം യാത്രക്കാർക്ക് എന്തുകൊണ്ട് ഇൻഷുറൻസ് നൽകുന്നില്ല , നിങ്ങൾ ആദ്യം ബസുകൾ ഇൻഷുർ ചെയ്ത് യാത്രക്കാരെയും പൊതുജനങ്ങളെയും രക്ഷിക്ക് .

ഓരോ ദിവസവും എത്ര പേരാണ് കെ എസ് ആർ ടി സി ബസിടിച്ചു മരിക്കുന്നതന്ന് നിങ്ങൾക്കറിയാമോ ?
അപകടത്തിൽ ജീവനക്കാരൻ മരിച്ചാൽ- 1 കോടി അവന്റെ കുടുംബത്തിന് കിട്ടും , നല്ല കാര്യം , യാത്രക്കാരനോ പൊതുജനമോ മരിച്ചാൽ ഗോവിന്ദ ഗോവിന്ദ.

ഇനി എന്റെ ഒരു സംശയം , ഒരുകോടിക്ക് വേണ്ടി ..ഒരു ജീവനക്കാരൻമനപ്പൂർവ്വം അപകടം ഉണ്ടാക്കിയാലോ…? അങ്ങനെയായാൽ ഈ വാഹനത്തിലിരിക്കുന്നവർക്ക് ആനമുട്ട കിട്ടും അല്ലേ ? അതുപോലെ കെ എസ് ആർ ടി സി യിൽ സ്ഥിരം ജീവനക്കാർ മാത്രമല്ല , താൽക്കാലിക ജീവനക്കാരും ആയിരക്കണക്കിനുണ്ട് . അവർ മനുഷ്യരല്ലേ ?

ഒരുപക്ഷെ ഈ താൽക്കാലിക ജീവനക്കാരാണ് സ്ഥിരം ജീവനക്കാരെക്കാളും കൂടുതൽ ജോലി ചെയ്യുന്നത് , അവരെ എന്താ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താത്തത് ? അവർക്കും കുടുംബവുമൊക്കെയുള്ളതല്ലേ ? അവരുടെ ജീവനും വിലയുള്ളതല്ലേ ? അവരുടെ രക്തവും ചുവപ്പ് നിറമല്ലേ ? ഈ വേറുകൃത്യം നിങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അവരോടുള്ള ചിറ്റമ്മ നയം .

അങ്ങയുടെ പിതാവ് ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോൾ അന്നത്തെ ട്രേഡ് യൂണിയൻ സമരം പൊളിക്കാനാണ് എം പാനൽ ജീവനക്കാരെ ജോലിക്കെടുത്ത് വണ്ടിയോടിച്ചത് , അവരെ പത്തും ഇരുപതും വര്ഷം ജോലി ചെയ്യിച്ചശേഷം പലരും പിരിഞ്ഞു പോയി , ബാക്കിയുണ്ടായിരുന്ന കുറെ പേരെ 2011 ലെ ഐക്യ ജനാധിപത്യമുന്നണിയാണ് സ്ഥിരപ്പെടുത്തിയത് . അവരുടെ കഷ്ടപ്പാടുകൾ നിങ്ങൾക്കറിയില്ലല്ലോ .

അങ്ങനെ സ്ഥിരപ്പെട്ടവർ ഇപ്പോഴും സർവ്വീസിലുണ്ട് . അതൊക്കെ ഊർമ്മിപ്പിച്ചാൽ ഒരുപാട് പറയുവാനുണ്ട് . അന്നും ജോലിക്കാരെ സ്വന്തം നിലനിൽപ്പിനായി ഉപയോഗിച്ചിട്ട് കറിവേപ്പല പോലെ എടുത്തു കളയും , എത്രയോ കുടുംബങ്ങൾ അങ്ങനെ നരകയാതന അനുഭവിച്ചിട്ടുണ്ട് , ഒരാനുകൂല്യവുമില്ലാതെ എത്രയോപേർ കരഞ്ഞുകൊണ്ടിറങ്ങിപ്പോയിട്ടുണ്ട് .

ഇൻഷുറൻസ് പദ്ധതി കൊള്ളാം ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ കുടുംബം അനാഥമാകാതിരിക്കുവാൻ നല്ല ഒരു പദ്ധതിയാണ് , അതുപോലെ ജീവനക്കാരുടെ ഡി എ എവിടെപ്പോയി ? KSRTC ജീവനക്കാർ ക്ക് മാത്രം 1%പോലും DA ഇല്ല., മറ്റ് സർക്കാർ ജീവനക്കാർക്കെല്ലാം ഡി എ നൽകുന്നുണ്ട് . ഊർമ്മിപ്പിച്ചുവെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *